Get Mystery Box with random crypto!

Kill Boksoon 2023/Korean വീണ്ടുമൊരു ലേഡി അസ്സാസ്സിൻ ആക്ഷൻ പടം | Movieclub( Review Only)

Kill Boksoon
2023/Korean

വീണ്ടുമൊരു ലേഡി അസ്സാസ്സിൻ ആക്ഷൻ പടം, കൊറിയൻ ഫിലിം ഇൻഡസ്ട്രിയൽ നിന്നും.. Netflix വഴി..... പടത്തെ കുറച്ചു...

കർമ്മമേഖലയിൽ 100% സക്‌സ്സസ് റേറ്റ് ഉള്ള ആളാണ് നമ്മുടെ നായികാ ഗിൽ ബോക്-സൂൺ ,ജോലി എന്തെന്ന് വച്ചാൽ ഒരു വൻ ക്രൈം സിന്ഡിക്കേറ്റിന്ന് വേണ്ടി "ആളെ തട്ടുക",...സിന്ഡിക്കേറ്റിലെ പുതിയ പിള്ളേരൊക്കെ ഫാൻ ആയി കാണും വിധം സ്കിൽ ഉള്ള സ്വല്പം അപകടകാരിയും കൂടിയായ നമ്മുടെ ഗിൽ വീട്ടിൽ മകൾക്ക് മുന്നിൽ ലേശം പരാജയമാണ്,കാരണം ടീനെജ്കാരിയായ മകളെ മാത്രം ഗിൽ ബോക്-സൂണിന്ന് അങ്ങ് പൂർണ്ണമായും മനസിലാകുന്നില്ല,ഈ കാലത്ത് ആ പ്രായത്തിൽ ഉള്ളവർ എന്താണ് ചിന്തിക്കുന്നത് പ്രവർത്തിക്കുന്നത് എന്നൊന്നും ആ അമ്മക്ക് ഉൾകൊള്ളാൻ സാധിക്കുന്നില്ല,അതുകൊണ്ട് തന്നെ അമ്മയും മോളും വീട്ടിൽ രണ്ടു തട്ടിൽ ആണ്....ഒരാളെ കൊല്ലുക എന്നത് ഈസിയാണ്., പേരെന്റ്റിംഗ് ആണ് കഷ്ടപ്പാട് എന്നാണ് ഗിൽ ബോക്-സൂണിന്റെ പക്ഷം,.. റോഡിൽ പുലിയായിട്ടുള്ള ആ അമ്മ തന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ചു വച്ചുകൊണ്ട് വീട്ടിൽ മോളുടെ മുന്നിൽ നേരിടുന്ന സംഘർഷങ്ങൾ ഒപ്പം ഒരുപറ്റം ക്രിമിനൽസ് വാഴുന്ന തൊഴിലിടത്ത് അവരെ കാത്തിരിക്കുന്ന അപകടങ്ങൾ എന്നിവയിലൂടെയാണ് ഈ ചിത്രം പ്രധാനമായും പറഞ്ഞു പോകുന്നത്.

ലേഡി അസ്സാസ്സിന്, ഡബിൾ ലൈഫ് ഒക്കെ നമ്മൾ കണ്ടിട്ട് ഉണ്ടേലും അമ്മ മോള് ഒപ്പം ജോൺ വിക് പോലെ ഒരു ക്രൈം സിന്ഡിക്കേറ്റ് അങ്ങനെ നോക്കുമ്പോൾ ഇത്തരം ചിത്രങ്ങളിൽ പതിവ് ശൈലിയിൽ നിന്ന് സ്വല്പം മാറി സഞ്ചരിക്കുന്നുണ്ട് ഈ ചിത്രം.

ജോൺ വിക് ഹാങ്ങ്‌ ഓവറിൽ ഇരിക്കുന്നത് കൊണ്ട് ആണോ എന്നറിയില്ല,സിനിമയുടെ മൊത്തത്തിൽ ഉള്ള ആമ്പിയൻസ് ഒരു ജോൺ വിക് ലൈൻ ആയി തോന്നി.

പടത്തിന്റെ ഏറ്റവും എടുത്ത് പറയേണ്ടത് അതിലെ ആക്ഷൻ കൊറിയോഗ്രാഫി തന്നെയാണ്, അധികം ആക്ഷൻ ഒന്നുമില്ല, ഉള്ളത് നല്ല അടിപൊളി പൊളിയായി എടുത്തിട്ടുണ്ട്.ഒപ്പം ചില മേക്കിങ് പാറ്റേൺ ഒക്കെ വെറൈറ്റി ആയിട്ടുണ്ട്,അത് എന്തെന്ന് കാണുമ്പോൾ മനസ്സിലാകും,ആക്ഷൻ നടക്കുന്ന സ്പേസ് ഒരുക്കിയിരിക്കുന്നത് ഒക്കെ ഒരു ക്ലാസ്സ്‌ അനുഭവം നൽകുന്നുണ്ട്, അവിടെ ഉപയോഗിച്ച് ഇരിക്കുന്ന ബിജിഎം കൊള്ളാം.

Jeon Do-yeon, Sol Kyung-gu എന്നിവരും ചില ബിഗ് ഗസ്റ്റ് അപ്പിറൻസ് ഒക്കെ വരുന്നുണ്ട് പടത്തിൽ, അതിൽ ഗിൽ ബോക്-സൂണ് ആയി വരുന്ന Jeon Do-yeon ഒരു രക്ഷയുമില്ല , അവരുടെ സ്റ്റൈയിലും ആറ്റിട്യൂട് ഒക്കെ കിടു ആയിരുന്നു.ഇടയിൽ ചില നോൺ ലീനിയർ പാതയും ചിത്രം പിന്തുടർന്നുണ്ട്, അവിടെ ഒക്കെ ശ്രെദ്ധിച്ചു ഇരുന്നില്ലേൽ സംഗതി കൺഫ്യൂസ് ആകും,ജാഗ്രതെ...

തുടർന്നും ഭാഗങ്ങൾ വരാൻ ചാൻസ് ഉള്ള ഈ ചിത്രം മൊത്തത്തിൽ തരക്കേടില്ലാത്ത ഒരു മാസ്സ് ആക്ഷൻ അനുഭവം നൽകുന്നുണ്ട്, താല്പര്യം ഉള്ളവർ കണ്ട് നോക്ക്.... നിരാശപ്പെടുത്തില്ല.

സെക്സ് കണ്ടന്റ് ചെറുതായി ഉണ്ട്.

ഇംഗ്ലീഷ് ഡബ് ലഭ്യമാണ്.

Review by
Vino

https://t.me/+reuEBbhE0iJiMTM9

Link
Movie available in our new 2021- 2022 movies channel