Get Mystery Box with random crypto!

Boston Strangler 2023/English ഈ വർഷം ഇത് വരെ വന്ന ക്രൈം ത്രില | Movieclub( Review Only)

Boston Strangler
2023/English

ഈ വർഷം ഇത് വരെ വന്ന ക്രൈം ത്രില്ലെർ ചിത്രങ്ങളിൽ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം പരിചയപ്പെടാം.

ബോസ്റ്റൺ നഗരത്തിലെ സ്ത്രീകൾ നിലവിൽ സ്വല്പം അസ്വസ്ഥതയിലാണ്, കാരണം നഗരത്തിലെ വീടുകളിൽ ഇരിക്കുന്ന സ്ത്രീകൾ തുടർച്ചയായി കൊലചെയ്യപ്പടുന്നു, ഇനി ആ ഘാതകൻ തന്റെ കതകിന് മുന്നിൽ വന്ന് ആണോ തട്ടാൻ പോകുന്നത് എന്നായിരുന്നു അവിടെയുള്ള ഓരോ സ്റ്ഗ്രീകളുടെയും അങ്കലാപ്പ്.പോലിസ് തങ്ങളുടെ അന്വേഷണം നടത്തുമ്പോൾ തന്നെ Boston Record American എന്ന ന്യൂസ്‌പേപ്പറിന്റെ റിപ്പോർട്ടർ Loretta McLaughlin കൊലപാതങ്ങളുടെ പിന്നിലെ സീരിൽ കില്ലറിനെ അന്വേഷിച്ചു ഇറങ്ങുന്നതും അവര് കണ്ടെത്തുന്ന സത്യങ്ങളുമാണ് ചിത്രം പറയുന്നത്.

അറുപതുകളിൽ ബോസ്റ്റൺ നഗരത്തെ പിടിച്ചു കുലുക്കിയ യഥാർത്ഥ സംഭവത്തെ ആധാരമാക്കി വന്ന ഈ ചിത്രം തീർത്തും യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് പറയുന്നത്.

ഇതിന് മുന്നേയും ഇതേ സംഭവത്തെ ആധാരമാക്കി സിനിമകൾ നോവൽ ടെലിവിഷൻ പരിപാടികൾ ഒക്കെ വന്നിട്ടുണ്ടേലും ഇവിടെ ഒരു റിപ്പോർട്ടറിന്റെ കണ്ണിലൂടെ തന്റെ കുടുംബത്തിൽ നിന്നും  സ്ഥാപനത്തിൽ നിന്നും കൂടാതെ പോലീസിന്റെ ഭാഗത്തു നിന്നുള്ള പ്രതിസന്ധികളിലൂടെയാണ് തിരക്കഥ നീങ്ങുന്നത്, അതുകൊണ്ട് തന്നെ അതിൽ മുൻ സൃഷ്ടികൾ കണ്ടിട്ട് ഉള്ളവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.

നമ്മുടെ ഫിഞ്ചർ അണ്ണന്റെ zodiac പോലൊരു മൂഡാണ് പടത്തിന് മൊത്തത്തിൽ , അതുകൊണ്ട് ആ ടൈപ്പ് പടങ്ങൾ താല്പര്യം ഉള്ളവർക്കേ ഈ ചിത്രം ഇഷ്ടമാകാൻ ചാൻസ്, താല്പര്യം ഉള്ളവർ കണ്ടു നോക്ക്.

Review by
Vino

https://t.me/+reuEBbhE0iJiMTM9

Link
Movie available in our new 2021- 2022 movies channel