Get Mystery Box with random crypto!

Godzilla vs kong 2021/English ഇംഗ്ലീഷ് പടങ്ങളിൽ എക്കാലവും നമ | Movieclub( Review Only)

Godzilla vs kong
2021/English

ഇംഗ്ലീഷ് പടങ്ങളിൽ എക്കാലവും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ളതും,6 തൊട്ടു 60 വയസ്സുകാരയും ഒരേപോലെ പിടിച്ചു നിറുത്തുന്ന ഒരു ഫിലിം ശാഖായാണ് ഭീകര ജീവികളുടെ ഹോളിവുഡ് കഥകൾ .. Jaws... Aliens.. Jurassic park.. Anaconda.. Tremors.. King Kong.. Godzilla . അങ്ങനെ അങ്ങനെ ഒരു ലോഡ് ഐറ്റംസ് നമ്മൾ കണ്ടു...അതെല്ലാം കാലാകാലമായി നമ്മളെ അതിശയിപ്പിച്ചിട്ടേ ഉള്ളു, അപ്പോൾ പിന്നെ അതിൽ Godzilla യും King kong ഉം തമ്മിൽ ഏറ്റ് മുട്ടുന്ന ഒന്ന് വന്നാലോ?.. പിന്നെ പറയേണ്ടല്ലോ പൂരം...

ഗോഡ്സില്ല നഗരത്തിലെ ഒരു സുപ്രധാന മേഖലയിൽ അപ്രതീക്ഷിതമായി ആക്രമിക്കുകയും,ഒരു പ്രത്യേക സാഹചര്യത്തിൽ കൊങ് സില്ലയുടെ കളത്തിലേക്ക് കടന്നു വരുന്നതോടെ പിന്നെ അങ്ങോട്ട്‌ തമ്മിൽ തല്ലിന്റെ കളം ഒരുക്കുവാണ് ഇരുവരും.

കൊറോണ ടൈമിൽ തിയേറ്ററിൽ കണ്ട പടമാണ്, അന്ന് ട്രൈലെർ കണ്ടവർക്ക് പലർക്കും കഥ ഏകദേശം മനസ്സിലായിട്ടുണ്ടാകും , അതിൽ കൂടുതലൊന്നും അണിയറക്കാർക്കും പറയാൻ ഇല്ല, എന്നാൽ കാണാൻ ഉണ്ട്, കണ്ടു തരിച്ചു നിൽക്കാനുള്ള എല്ലാ വകുപ്പും ചിത്രം സമ്മാനിക്കുന്നുണ്ട്. അജ്ജാതി ആക്ഷൻ ആണ് ചിത്രം പ്രേക്ഷകർക്കായി കരുതി വെച്ചിരിക്കുന്നത്.

ടെക്നിക്കലി ഏറ്റവും എടുത്തു പറയേണ്ടത് cg വർക്ക്‌ ആണ്, ഗംഭീരം എന്നതിൽ കുറഞ്ഞ വാക്കുകൾ ഇല്ല, ചില എരിയയിൽ ഉള്ള കളർ ഗ്രേഡിങ്, സൗണ്ട് മിക്സിങ്,dop,ആക്ഷൻ കൊറിയോഗ്രാഫ് അങ്ങനെ ഓരോ മേഖലയിലും മികവ് പുലർത്തുമ്പോൾ ആവേശം കൊള്ളിക്കുന്ന കിടു അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

ഇരു മോൺസ്റ്റർകൾക്കും തുല്യമായ സ്ക്രീൻ പ്രെസെൻസ് കൊടുത്ത ഈ ചിത്രം തിയേറ്ററിൽ മിസ്സ്‌ ആയവർ ഉണ്ടേൽ കാണുക... പിള്ളേരെയും കൂടെ ഇരുത്തി കാണു.. അവരും ഇൻജോയ് ചെയ്യും തീർച്ച...

100% സമയ നഷ്ടം ഇല്ലാത്ത പടം, കിട്ടാവുന്നതിൽ ഏറ്റവും വലിയ സ്ക്രീൻ + സൗണ്ട് ക്വാളിറ്റിയിൽ തന്നെ കാണാൻ ശ്രമിക്കുക.

Stunning visual threat..

Available in Netflix

മലയാളം സബ് ലഭ്യമാണ്.

Review by
Vino

https://t.me/+reuEBbhE0iJiMTM9

Link
Movie available in our new 2021- 2022 movies channel