Get Mystery Box with random crypto!

ലോകപ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ലുച്ചിനോ വിസ്കോണ്ടിയുടെ സംവിധാന | എന്റെ സിനിമ റിവ്യൂകൾ

ലോകപ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ലുച്ചിനോ വിസ്കോണ്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇതിഹാസ സിനിമ നമുക്കിന്ന് പരിചയപ്പെടാം.. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിലെ സാമൂഹിക വ്യവസ്ഥ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു സിനിമ നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. (imbd rating 8.2)

തെക്ക് ഇറ്റലിയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പരോണ്ടി കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. പിതാവിന്റെ മരണശേഷം 5 സഹോദരന്മാർ മെച്ചപ്പെട്ട ജീവിത സാഹചര്യവും തേടി മിലാനിലേക്ക് വണ്ടികയറുന്നു. ആ വ്യാവസായിക നഗരത്തിൽ, പരോണ്ടി സഹോദരന്മാർ നഗരജീവിതത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നു. ആ സമയത്താണ് അവർ വേശ്യാവൃത്തി ചെയ്യുന്ന നാദിയ എന്ന യുവതിയെ പരിചയപ്പെടുന്നത്. സഹോദരന്മാർ രഹസ്യമായി നാദിയയുമായി പ്രണയത്തിലാണ്.