Get Mystery Box with random crypto!

ഫ്രാൻസിലെ സിനിമ ചരിത്രത്തിൽ തന്നെ ഒരു ക്ലാസിക് എന്ന് വിശേഷിപ്പ | എന്റെ സിനിമ റിവ്യൂകൾ

ഫ്രാൻസിലെ സിനിമ ചരിത്രത്തിൽ തന്നെ ഒരു ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രായം സിനിമ നമുക്ക് പരിചയപ്പെടാം. ജാക്ക് ഡെറേ സംവിധാനം ചെയ്ത ഈ സിനിമ പുറത്തിറങ്ങിയത് 1985ലാണ്. കാണുന്ന പ്രേക്ഷകനെ ഡിസ്റ്റർബ് ആക്കുന്ന പല സീനുകളും ഈ സിനിമയിലുണ്ട്.

യുവതികളുടെ ക്രൂരമായ കൊലപാതകങ്ങളുടെ പരമ്പര അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പാരീസിലെ പോലീസ് ഡിറ്റക്ടീവായ ചീഫ് ഇൻസ്പെക്ടർ മാർക്കിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ.. കൊലയാളിയുടെ ഐഡന്റിറ്റി കണ്ടെത്താനുള്ള മാർക്കിന്റെ അന്വേഷണം സമൂഹത്തിന്റെ ഇരുണ്ടതും അസ്വസ്ഥമാക്കുന്നതുമായ പല ആളുകളിലേക്കും നീങ്ങുന്നു. അയാൾ സ്വയം ഡിസ്റ്റർബ് ആയി മാറുന്നു. തുടർന്ന് കാണുക.

കാഴ്ചക്കാരെ ഇരുണ്ടതും അസ്വസ്ഥവുമായ ഒരു ലോകത്തേക്കാണ് ഈ സിനിമ കൂട്ടിക്കൊണ്ടുപോകുന്നത്. എല്ലാവരും ഈ ക്ലാസിക് സിനിമ കാണാൻ ശ്രമിക്കുക. സിനിമയുടെ ലിങ്ക് വേണ്ടവർക്ക് എൻറെ ഇൻബോക്സിൽ മെസ്സേജ് അയക്കാം.

He Died with His Eyes Open(1985)