Get Mystery Box with random crypto!

സങ്കീർണമായ ഒരു പ്രണയബന്ധങ്ങളുടെ കഥ പറയുന്ന ഒരു കിടിലൻ ഇറ്റാലിയ | എന്റെ സിനിമ റിവ്യൂകൾ

സങ്കീർണമായ ഒരു പ്രണയബന്ധങ്ങളുടെ കഥ പറയുന്ന ഒരു കിടിലൻ ഇറ്റാലിയൻ ഫ്രഞ്ച്
സൈക്കോളജിക്കൽ ത്രില്ലർ സിനിമ നമുക്കിന്ന് പരിചയപ്പെടാം. സിനിമാപ്രീമിൽ ഒരിക്കലും ഈ ക്ലാസിക് ഫ്രഞ്ച് സിനിമ മിസ്സ് ചെയ്യരുത്. ലൈംഗിക ബന്ധങ്ങളുടെയും പ്രണയബന്ധങ്ങളുടെയും കഥ പറയുന്ന ഈ സിനിമ അക്കാലത്ത് ഫ്രാൻസിലെ നാലാമത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയായിരുന്നു.

കഥയിലേക്ക് വരാം, അവധിക്കാലം ആഘോഷിക്കാൻ ആഡംബര വില്ലയിൽ എത്തുന്ന ദമ്പതികളായ മരിയാനെയും ജീൻ-പോളും. മരിയാനയുടെ മുൻ കാമുകൻ ഹാരിയും അയാളുടെ കൗമാരക്കാരിയായ മകൾ പെനലോപ്പും അപ്രതീക്ഷിതമായി വില്ലയിൽ വന്ന് അവരോടൊപ്പം ജോയിൻ ചെയുന്നൂ. അവിടെ പ്രണയ ബന്ധങ്ങളുടെ സങ്കീർണ്ണമായ ഒരു വെബ് രൂപപ്പെടുന്നു. ജീൻ പോൾ പെനലോപ്പിനോട് കൂടുതൽ അടുക്കുന്നു. അതുപോലെ മരിയാനെ അടുക്കുന്നു കൂടുതൽ അടുക്കുന്നു. നാടകീയ സംഭവങ്ങളുടെ ഒരു പരമ്പരയിലേക്ക് തന്നെ ഇത് സിനിമയെ നയിക്കുന്നു.

ഫ്രാൻസിന്റെ സിനിമ ചരിത്രത്തിൽ തന്നെ അവിസ്മരണയുമായ ഒരു സിനിമയാണിത്. പല ഭാഷകളിലേക്കും ഇത് റീമേക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും ഈ സിനിമ കാണാൻ വേണ്ടി ശ്രമിക്കുക. സിനിമയുടെ ലിങ്ക് വേണ്ടവർക്ക് ഇൻബോക്സിൽ മെസ്സേജ് അയക്കാം.