Get Mystery Box with random crypto!

സമസ്‌ത സ്നേഹികൾ

Logo saluran telegram samasthasnehikal — സമസ്‌ത സ്നേഹികൾ
Logo saluran telegram samasthasnehikal — സമസ്‌ത സ്നേഹികൾ
Alamat saluran: @samasthasnehikal
Kategori: Politik
Bahasa: Bahasa Indonesia
Pelanggan: 1.59K
Deskripsi dari saluran

Messages related to Samastha Kerala Jamiyyathul Ulama.
Not an official channel

Ratings & Reviews

2.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

0

1 stars

1


Pesan-pesan terbaru

2023-06-20 02:08:37
#പിഴച്ചവര്_സ്വന്തം_കൂടാരം_തേടട്ടെ

വാഫിസത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ ജമാഅതെ ഇസ്ലാമിയുടെ വിഷം കുത്തിവെക്കാന്‍ വന്നവന്‍ സ്വന്തം പാളയത്തിലേക്ക് മടങ്ങി.

ബഹു സമസ്തയുടെ കുട്ടികളില്‍ പാരമ്പര്യ വിരുദ്ധത പഠിപ്പിക്കാന്‍ വന്നവനെ അറസ്റ്റ് ചൈത് നീക്കി..

(''സമസ്തയില്‍ ആര് ചാര വൃത്തി നടത്തുന്നുവോ അവരെ അളളാഹുവിന്‍റെ ഔലിയാക്കള്‍ അറസ്റ്റ് ചൈത് നീക്കും...'')

ശൈഖുനാ ശംസുല്‍ ഉലമ___(ഖ.സി)

നിലാവിന്‍റെ പരിശുദ്ധിയോടെ നൂറ്റാണ്ടിലേക്കടുക്കുന്ന സമസ്തയാകുന്ന ആദര്‍ശകോട്ടയിലെ നായകര്‍ക്കെതിരെ ഒളിച്ചുകടന്ന കളളനെ അറസ്റ്റ് ചൈത് നീക്കിയ നിമിഷം പതിറ്റാണ്ടുകള്‍ക്ക് മുന്നേ ഭയന്ന് പിന്മാറിയിരിക്കുന്ന ശത്രു സൈന്യത്തിന്‍റെ താവളത്തില്‍ അഭയം പ്രാപിച്ചത് സ്വയരക്ഷക്ക് കൂടിയാണ്..!

അതെ സമസ്തക്ക് തെറ്റിയിട്ടില്ല.വര്‍ണ്ണിച്ച ഈയ്യാം പാറ്റകള്‍ക് തിരുത്താം / പുറകെ പോകാം.

കാളികാവിലിരുന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറയെ ചോദ്യം ചൈത യൂസഫ് ഹുസൈന്‍ മൗലവി ഇനി ജമാഅതെ ഇസ്ലാമിയുടെ തലവനായി തുടരും..
51 viewsedited  23:08
Buka / Bagaimana
2023-06-19 18:49:25
ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടവിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ...

Read more at: https://suprabhaatham.com/eid-dulhijjah-moon/
86 views15:49
Buka / Bagaimana
2023-06-18 11:22:54 കൈനിക്കര AKMMകോളേജിൽ (SNEC) സമസ്ത നാഷണൽ എജുക്കേഷൻ കൗൺസിലിന്റെ കീഴിലുള്ള plus one ഹ്യുമാനിറ്റീസ്‌നു ഏതാനും വേക്കൻസിയുണ്ട്

SSLC യും മദ്രസ എട്ടാം ക്ലാസും പാസായ ആൺകുട്ടികൾക്ക് കോഴ്സിന് അഡ്മിഷൻ നേടാവുന്നതാണ്... അഡ്മിഷൻ ടെസ്റ്റ് 20/06/2023(ചൊവ്വ) 2Pm മുതൽ 4pm വരെ

താല്പര്യമുള്ളവർ ചൊവ്വാഴ്ചക്ക് മുമ്പായി താഴെ നമ്പറിൽ ബന്ധപ്പെടുക
9847977778
9847127778
ജലീൽ കൈനിക്കര
#snec
192 views08:22
Buka / Bagaimana
2023-06-18 11:20:23
ദുൽഖഅദ 29

ജ്ഞാന സപര്യയുടെ യുഗശ്രേഷ്ഠർ
ശൈഖുനാ പറവണ്ണ മുഹ്യുദ്ദീൻകുട്ടി മുസ്‌ലിയാർ (ന.മ)
(1898-1957)
വഫാത്ത് ദിനം
അൽ ഫാത്തിഹ
-സമസ്ത ജന:സെക്രട്ടറി,വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് തുടങ്ങിയ പദവികളിൽ സമസ്തയെ നയിച്ചു-
186 views08:20
Buka / Bagaimana
2023-06-18 10:44:43
കണ്ണൂർ ജില്ലയിലെ വേങ്ങാട് ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവുകയാണ്. ചാലിയത്ത് അന്ത്യ വിശ്രമം കൊള്ളുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ അനിഷേധ്യ നേതാവായിരുന്ന മർഹൂം കെ പി ഉസ്മാൻ സാഹിബിന്റെ സ്വന്തം നാട്ടിൽ സമസ്തയുടെ എസ്.എൻ.ഇ.സിക്ക് പഠനാരംഭം കുറിക്കാൻ പോവുകയാണ്.…
164 views07:44
Buka / Bagaimana
2023-06-18 10:44:07 കണ്ണൂർ ജില്ലയിലെ വേങ്ങാട് ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവുകയാണ്. ചാലിയത്ത് അന്ത്യ വിശ്രമം കൊള്ളുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ അനിഷേധ്യ നേതാവായിരുന്ന മർഹൂം കെ പി ഉസ്മാൻ സാഹിബിന്റെ സ്വന്തം നാട്ടിൽ സമസ്തയുടെ എസ്.എൻ.ഇ.സിക്ക് പഠനാരംഭം കുറിക്കാൻ പോവുകയാണ്. ചാലിയത്ത് തന്നെ മറ പെട്ട് കിടക്കുന്ന അഭിവന്ദ്യരായ നൂറുദ്ധീൻ ശൈഖിന്റെയും നാടാണ് വേങ്ങാട്.

വ്യാജ ത്വരീഖത്തുകൾക്കെതിരെ സാക്ഷാൽ ശംസുൽ ഉലമ നേരിട്ട് വന്ന് മൈക്ക് കെട്ടി പ്രസംഗിച്ച നാട് കൂടിയാണ് വേങ്ങാട്. ഈ മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞു കൊണ്ടാകണം സമസ്തയുടെ കണ്ണൂരിലെ സൂര്യശോഭയും സമസ്ത ട്രഷറർ ശൈഖുനാ പി പി ഉമ്മർ മുസ്ലിയാരുടെ വന്ദ്യ പിതാവുമായ ബഹുമാന്യരായ കോയ്യോട് മുഹ്‌യുദ്ധീൻ കുട്ടി മുസ്ലിയാർ വേങ്ങാട് മൂന്നേക്കറിൽ പരം സ്ഥലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ദീർഘ വീക്ഷണത്തോട് കൂടി സ്വരുക്കൂട്ടി വെച്ചത്. വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് നേതൃത്വം നൽകാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് വേങ്ങാട് ഖാദിരിയ്യ എഡ്യൂക്കേഷണൽ ട്രസ്റ്റ് എന്ന സംഘം രൂപീകരിച്ചു വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ല കമ്മിറ്റിയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള സംഘമായാണ് വേങ്ങാട് ഖാദിരിയ്യ എഡ്യൂക്കേഷണൽ ട്രസ്റ്റ് രൂപീകരിക്കപ്പെട്ടത്. ഖാദിരിയ്യ ട്രസ്റ്റിന്റെ കീഴിൽ മർഹൂം കോയ്യോട് ഉസ്താദിന്റെ പേരിൽ തന്നെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇവിടെ പുതിയ കോളേജ് ഉയരാൻ പോകുന്നത് എന്നത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങൾക്ക് ഈ മണ്ണിന് നൽകാവുന്നതിൽ വെച്ച് ഏറ്റവും മഹത്തായ സ്മാരകമാണ്.

സമസ്തയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള കണ്ണൂർ ജില്ലയിലെ സമസ്ത പ്രവർത്തകരുടെ സ്വപ്നങ്ങൾക്ക് കൂടിയാണ് ഇവിടെ ചിറക് മുളക്കുന്നത്. അവരുടെ സമ്പൂർണ്ണ പിന്തുണ തന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയവും.

പ്രസ്തുത സ്ഥലത്ത് നിന്ന് അൽപ്പം മാറി രണ്ട് നിലകളിലായി ഒരു താൽക്കാലിക കെട്ടിടത്തിലാണ് ഈ വർഷം എസ്.എൻ.ഇ.സി തുടക്കം കുറിക്കാൻ പോകുന്നത്. വിപുലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് , കാന്റീൻ , സുരക്ഷിതമായ താമസം, മികച്ച ഭക്ഷണശാല, അത്യാധുനിക നിലവാരമുള്ള ക്ലാസ് മുറികൾ തുടങ്ങിയവ ഉൾപ്പെടുത്തി കൊണ്ട് തന്നെയാണ് ഈ വർഷം ക്ലാസുകൾ ആരംഭിക്കാൻ പോകുന്നത്.

അടുത്ത വർഷം മുതൽ ഇൻശാ അല്ലാഹ്, പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമസ്തയെ സ്നേഹിക്കുന്ന മുഴുവൻ ആളുകളുടെയും പിന്തുണ കോയ്യോട് മുഹ്‌യുദ്ധീൻ കുട്ടി മുസ്ലിയാർ സ്മാരക വുമൺസ് അക്കാദമിക്ക് ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
165 views07:44
Buka / Bagaimana
2023-06-18 07:42:03
ഏക സിവിൽകോഡ് തള്ളിക്കളയുക: സമസ്ത ഏകോപന സമിതി
151 views04:42
Buka / Bagaimana
2023-06-18 07:19:35
ജൂൺ 26: സമസ്ത സ്ഥാപകദിനം
154 views04:19
Buka / Bagaimana
2023-06-17 13:27:12
#SNEC ലൈഫ് സ്ട്രീം ഉദ്ഘാടനം 19th june @അറഫ ഇംഗ്ലീഷ് സ്കൂൾ, തൃശൂർ
183 views10:27
Buka / Bagaimana
2023-06-16 18:21:27
ലിബറലിസം
#rightsolutions
214 views15:21
Buka / Bagaimana