Get Mystery Box with random crypto!

Movieclub( Review Only)

Logo saluran telegram movieclubreviewonly — Movieclub( Review Only) M
Logo saluran telegram movieclubreviewonly — Movieclub( Review Only)
Alamat saluran: @movieclubreviewonly
Kategori: Tidak terkategori
Bahasa: Bahasa Indonesia
Pelanggan: 292
Deskripsi dari saluran

This is an another movieclub official channel, here we post only reviews - movie/series/documentaries

Ratings & Reviews

1.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

1

1 stars

1


Pesan-pesan terbaru

2023-04-11 19:27:34 Ayothi
2023/tamil

തമിഴിൽ നിന്നും വീണ്ടുമൊരു മനോഹരചിത്രം കാണാം.

അയോധ്യയിൽ താമസിക്കുന്ന ഒരു നാലംങ്ക കുടുംബം ദീപാവലി ദിനത്തിൽ രാമേശ്വരത്തേക്ക് തീർത്ഥാടനത്തിന്ന് എത്തുകയും, അവിടെ വച്ചു അവർക്ക് ഉണ്ടാകുന്ന ഒരു ആപത്തും അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളും നിറഞ്ഞയൊരു ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്.

നവാഗത സംവിധായകൻ R. മന്തിരാ മൂർത്തിയുടെ സംവിധാനത്തിൽ വരുന്ന ഈ ചിത്രം കുറച്ചു കാലത്തിന്ന് ശേഷമുള്ള ശശികുമാറിന്റെ നല്ലൊരു തിരിച്ചു വരവ് ആണെന്ന് പറയാം.

നായകന്റെ ഇൻട്രോ ഒക്കെ ഒരു തട്ടി കൂട്ട് പടത്തിന്റെ ലെവലും തുടക്കത്തിലെ അയോധ്യയിലെ കുടുംബകാര്യം കാണിക്കുമ്പോൾ ചെറു മടുപ്പ് ഒക്കെ തോന്നുവെങ്കിലും ഇതെല്ലാം സംവിധായകൻ മറികടന്നു രണ്ടു സംസ്‍കാരത്തിലും ഭാഷയിലും ഉള്ള ഒരു പറ്റം മനുഷ്യരുടെ ഒരു ദിനത്തിലെ കഥ നമ്മളെ വല്ലാത്തൊരു ഇമോഷണൽ ട്രാക്കിൽ എത്തിക്കാൻ അദ്ദേഹത്തിന്ന് സാധിക്കുന്നുണ്ട്.

പ്രകടനത്തിൽ അയോധ്യയിൽ നിന്ന് വരുന്ന കുടുംബത്തിലെ ഗൃഹനാഥന്റെയും മോളുടെയും അഭിനയമാണ് ഏറ്റവും നന്നായി തോന്നിയത്.

പടത്തിന്റെ മ്യൂസിക് വിഭാഗവും നന്നായിരുന്നു, ആ ഒരു സിറ്റുവേഷനും അതിനോട് ചേർന്ന് വരുന്ന സോങും കൊണ്ട് കരയിപ്പിച്ചു കളഞ്ഞു പടം.

നാമെല്ലാം കേവലമൊരു വ്യക്തി എന്നതിലുപരി മനുഷ്യത്വം ഉള്ള ഒരാൾ ആയിരിക്കുക എന്നത് അതിന്റെ ഏറ്റവും ആഴത്തിൽ പറയുന്നുണ്ട് കഥാകാരൻ ഇവിടെ.നോർത്ത്, സൗത്ത് അല്ലേൽ തമിഴ്,ഹിന്ദി എന്നതിന് അപ്പുറം ജാതി- മതം എന്നതിനെയൊക്കെ മാറ്റി നിറുത്തി പരസ്പരം കൈകൾ നൽകേണ്ടവർ ആയിരിക്കണം നമ്മൾ മനുഷ്യർ എന്ന് ഒരുപറ്റം കഥാപാത്രങ്ങളിലൂടെ പറഞ്ഞു നമ്മുടെ ഹൃദയത്തേ ഒന്ന് ഇളക്കി വിടുന്നുണ്ട് സിനിമ.

അതുകൊണ്ട് തന്നെ തീർച്ചയായും സമയം ഉള്ളവർ കാണുക, ഈ വർഷം വന്നതിൽ ഏറ്റവും നല്ല തമിഴ് ചിത്രത്തിൽ പെടുത്താം "അയോധ്യ"യെ.

#best of 2023

Available in zee5

Review by
Vino

https://t.me/+reuEBbhE0iJiMTM9

Link
Movie available in our new 2021- 2022 movies channel
133 views16:27
Buka / Bagaimana
2023-04-11 19:27:34
Title : Ayothi (2023)
Language : #tamil
Genre : #drama #thriller
Subtitles :‌‌English
Imdb: 8.5
124 views16:27
Buka / Bagaimana
2023-04-11 19:27:34 Godzilla
2014/English

പ്രേത്യകിച്ചു മുഖവുര ഒന്നും വേണ്ടല്ലോ,... കാണാത്തവർക്കായി ഓർമിപ്പിക്കുന്നു...

ജപ്പാനിൽ, ജൻ‌ജിറ ന്യൂക്ലിയർ പവർ പ്ലാന്റിൽ എന്തോ ഒരു അജ്ഞാത ശക്തിയുടെ സാമിപ്യം മൂലം ഭൂകമ്പം ഉണ്ടാകുന്നു, അതിന്റെ ഉറവിടം തേടാൻ പോയത് മൂലം സൂപ്പർവൈസർ ജോക്കിന്ന് തന്റെ ഭാര്യയെ നഷ്ടപെടുന്നു, വർഷം 15 കടന്നു പോകുന്നു, ഭാര്യ നഷ്ടപ്പെട്ട ജോ ഇപ്പോഴും ആ സംഭവത്തിന്ന് പിന്നിലെ രഹസ്യം തേടിയാണ് അലയുന്നത്, തന്നോളം പോകുന്ന സൈനികനായ മകൻ ഉണ്ടങ്കിലും ജോയുടെ സത്യാന്വേഷണത്തെ പുത്രൻ കണ്ടത് ഒരു ഭ്രാന്തായിട്ടാണ്, ഒടുവിൽ അപ്പന്റെ വാക്കിന്ന് വില നൽകി ഇരുവരും ആ പഴയ നശിക്കപെട്ടെ ന്യൂക്ലീർ പ്ലാന്റിലേക്ക് ചെന്നെത്തുന്നു, അവിടെ അവരെ കാത്തിരുന്നത് "മുട്ടോ" എന്ന ഭീകര സ്വത്വം ആണ്, അത് നാശം വിതക്കാൻ ഇറങ്ങുമ്പോൾ പ്രകൃതി തന്നെ അതിന്റെ സന്തുലാവസ്ഥ നിയന്ത്രിക്കുന്നു എന്നപോലെ ഗോഡ്സില്ല പ്രതീക്ഷപെടുകയാണ്..... ബാക്കി അങ്കം സ്‌ക്രീനിൽ ..

ആശയപരമായും ടെക്‌നിക്കലിയും മികച്ച നിലവാരം പുലർത്തുന്ന ചിത്രം രണ്ടു മണിക്കൂർ പോകുന്നത് അറിയാത്ത രീതിയിൽ ഗംഭീരമായി ഒരുക്കിയിട്ടുണ്ട് ,ഗംഭീര ബിൽഡ് ആപ്പ് ആണ് ഗോഡ്സില്ലക്ക് സംവിധായകൻ നൽകിയിരിക്കുന്നത്,ആ ഇൻട്രോ അതിലേക്ക് നയിക്കുമ്പോൾ നൽകുന്ന ബിജിഎം ഒക്കെ സൂപ്പറാണ്.
ഇടയിൽ എയർപോർട്ട് പൊളിച്ചു അടുക്കുന്ന ഒരു സീൻ ഉണ്ട്, ഏതാനും സെക്കൻഡ്‌സ് ഉള്ളുവെങ്കിലും കിടു ഐറ്റം, കൂടാതെ ക്ലൈമാക്സും തീപ്പൊരി.

കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സ്ക്രീൻ + മികച്ച സൗണ്ട് സിസ്റ്റം + ഏറ്റവും മികച്ച ക്വാളിറ്റി പ്രിന്റ് or netfilx ൽ തന്നെ കാണാൻ ശ്രമിക്കുക, അതിനുള്ള എല്ലാ അർഹതയുമുള്ള ചിത്രം.

മലയാളം സബ് & തമിഴ് ഡബ് ലഭ്യമാണ്.

Review by
Vino
112 views16:27
Buka / Bagaimana
2023-04-11 19:27:34
Title : Godzilla (2014)
Language : #English
Genre : #action #sci fi
Subtitles :‌‌English
Imdb: 6.4
100 views16:27
Buka / Bagaimana
2023-04-11 19:27:34 Kill Boksoon
2023/Korean

വീണ്ടുമൊരു ലേഡി അസ്സാസ്സിൻ ആക്ഷൻ പടം, കൊറിയൻ ഫിലിം ഇൻഡസ്ട്രിയൽ നിന്നും.. Netflix വഴി..... പടത്തെ കുറച്ചു...

കർമ്മമേഖലയിൽ 100% സക്‌സ്സസ് റേറ്റ് ഉള്ള ആളാണ് നമ്മുടെ നായികാ ഗിൽ ബോക്-സൂൺ ,ജോലി എന്തെന്ന് വച്ചാൽ ഒരു വൻ ക്രൈം സിന്ഡിക്കേറ്റിന്ന് വേണ്ടി "ആളെ തട്ടുക",...സിന്ഡിക്കേറ്റിലെ പുതിയ പിള്ളേരൊക്കെ ഫാൻ ആയി കാണും വിധം സ്കിൽ ഉള്ള സ്വല്പം അപകടകാരിയും കൂടിയായ നമ്മുടെ ഗിൽ വീട്ടിൽ മകൾക്ക് മുന്നിൽ ലേശം പരാജയമാണ്,കാരണം ടീനെജ്കാരിയായ മകളെ മാത്രം ഗിൽ ബോക്-സൂണിന്ന് അങ്ങ് പൂർണ്ണമായും മനസിലാകുന്നില്ല,ഈ കാലത്ത് ആ പ്രായത്തിൽ ഉള്ളവർ എന്താണ് ചിന്തിക്കുന്നത് പ്രവർത്തിക്കുന്നത് എന്നൊന്നും ആ അമ്മക്ക് ഉൾകൊള്ളാൻ സാധിക്കുന്നില്ല,അതുകൊണ്ട് തന്നെ അമ്മയും മോളും വീട്ടിൽ രണ്ടു തട്ടിൽ ആണ്....ഒരാളെ കൊല്ലുക എന്നത് ഈസിയാണ്., പേരെന്റ്റിംഗ് ആണ് കഷ്ടപ്പാട് എന്നാണ് ഗിൽ ബോക്-സൂണിന്റെ പക്ഷം,.. റോഡിൽ പുലിയായിട്ടുള്ള ആ അമ്മ തന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ചു വച്ചുകൊണ്ട് വീട്ടിൽ മോളുടെ മുന്നിൽ നേരിടുന്ന സംഘർഷങ്ങൾ ഒപ്പം ഒരുപറ്റം ക്രിമിനൽസ് വാഴുന്ന തൊഴിലിടത്ത് അവരെ കാത്തിരിക്കുന്ന അപകടങ്ങൾ എന്നിവയിലൂടെയാണ് ഈ ചിത്രം പ്രധാനമായും പറഞ്ഞു പോകുന്നത്.

ലേഡി അസ്സാസ്സിന്, ഡബിൾ ലൈഫ് ഒക്കെ നമ്മൾ കണ്ടിട്ട് ഉണ്ടേലും അമ്മ മോള് ഒപ്പം ജോൺ വിക് പോലെ ഒരു ക്രൈം സിന്ഡിക്കേറ്റ് അങ്ങനെ നോക്കുമ്പോൾ ഇത്തരം ചിത്രങ്ങളിൽ പതിവ് ശൈലിയിൽ നിന്ന് സ്വല്പം മാറി സഞ്ചരിക്കുന്നുണ്ട് ഈ ചിത്രം.

ജോൺ വിക് ഹാങ്ങ്‌ ഓവറിൽ ഇരിക്കുന്നത് കൊണ്ട് ആണോ എന്നറിയില്ല,സിനിമയുടെ മൊത്തത്തിൽ ഉള്ള ആമ്പിയൻസ് ഒരു ജോൺ വിക് ലൈൻ ആയി തോന്നി.

പടത്തിന്റെ ഏറ്റവും എടുത്ത് പറയേണ്ടത് അതിലെ ആക്ഷൻ കൊറിയോഗ്രാഫി തന്നെയാണ്, അധികം ആക്ഷൻ ഒന്നുമില്ല, ഉള്ളത് നല്ല അടിപൊളി പൊളിയായി എടുത്തിട്ടുണ്ട്.ഒപ്പം ചില മേക്കിങ് പാറ്റേൺ ഒക്കെ വെറൈറ്റി ആയിട്ടുണ്ട്,അത് എന്തെന്ന് കാണുമ്പോൾ മനസ്സിലാകും,ആക്ഷൻ നടക്കുന്ന സ്പേസ് ഒരുക്കിയിരിക്കുന്നത് ഒക്കെ ഒരു ക്ലാസ്സ്‌ അനുഭവം നൽകുന്നുണ്ട്, അവിടെ ഉപയോഗിച്ച് ഇരിക്കുന്ന ബിജിഎം കൊള്ളാം.

Jeon Do-yeon, Sol Kyung-gu എന്നിവരും ചില ബിഗ് ഗസ്റ്റ് അപ്പിറൻസ് ഒക്കെ വരുന്നുണ്ട് പടത്തിൽ, അതിൽ ഗിൽ ബോക്-സൂണ് ആയി വരുന്ന Jeon Do-yeon ഒരു രക്ഷയുമില്ല , അവരുടെ സ്റ്റൈയിലും ആറ്റിട്യൂട് ഒക്കെ കിടു ആയിരുന്നു.ഇടയിൽ ചില നോൺ ലീനിയർ പാതയും ചിത്രം പിന്തുടർന്നുണ്ട്, അവിടെ ഒക്കെ ശ്രെദ്ധിച്ചു ഇരുന്നില്ലേൽ സംഗതി കൺഫ്യൂസ് ആകും,ജാഗ്രതെ...

തുടർന്നും ഭാഗങ്ങൾ വരാൻ ചാൻസ് ഉള്ള ഈ ചിത്രം മൊത്തത്തിൽ തരക്കേടില്ലാത്ത ഒരു മാസ്സ് ആക്ഷൻ അനുഭവം നൽകുന്നുണ്ട്, താല്പര്യം ഉള്ളവർ കണ്ട് നോക്ക്.... നിരാശപ്പെടുത്തില്ല.

സെക്സ് കണ്ടന്റ് ചെറുതായി ഉണ്ട്.

ഇംഗ്ലീഷ് ഡബ് ലഭ്യമാണ്.

Review by
Vino

https://t.me/+reuEBbhE0iJiMTM9

Link
Movie available in our new 2021- 2022 movies channel
98 views16:27
Buka / Bagaimana
2023-04-11 19:27:34
Title : Kill Boksoon (2023)
Language : #Korean
Genre : #action #drama
Subtitles :‌‌English
Imdb: 6.6
79 views16:27
Buka / Bagaimana
2023-04-11 19:27:33 Boston Strangler
2023/English

ഈ വർഷം ഇത് വരെ വന്ന ക്രൈം ത്രില്ലെർ ചിത്രങ്ങളിൽ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം പരിചയപ്പെടാം.

ബോസ്റ്റൺ നഗരത്തിലെ സ്ത്രീകൾ നിലവിൽ സ്വല്പം അസ്വസ്ഥതയിലാണ്, കാരണം നഗരത്തിലെ വീടുകളിൽ ഇരിക്കുന്ന സ്ത്രീകൾ തുടർച്ചയായി കൊലചെയ്യപ്പടുന്നു, ഇനി ആ ഘാതകൻ തന്റെ കതകിന് മുന്നിൽ വന്ന് ആണോ തട്ടാൻ പോകുന്നത് എന്നായിരുന്നു അവിടെയുള്ള ഓരോ സ്റ്ഗ്രീകളുടെയും അങ്കലാപ്പ്.പോലിസ് തങ്ങളുടെ അന്വേഷണം നടത്തുമ്പോൾ തന്നെ Boston Record American എന്ന ന്യൂസ്‌പേപ്പറിന്റെ റിപ്പോർട്ടർ Loretta McLaughlin കൊലപാതങ്ങളുടെ പിന്നിലെ സീരിൽ കില്ലറിനെ അന്വേഷിച്ചു ഇറങ്ങുന്നതും അവര് കണ്ടെത്തുന്ന സത്യങ്ങളുമാണ് ചിത്രം പറയുന്നത്.

അറുപതുകളിൽ ബോസ്റ്റൺ നഗരത്തെ പിടിച്ചു കുലുക്കിയ യഥാർത്ഥ സംഭവത്തെ ആധാരമാക്കി വന്ന ഈ ചിത്രം തീർത്തും യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് പറയുന്നത്.

ഇതിന് മുന്നേയും ഇതേ സംഭവത്തെ ആധാരമാക്കി സിനിമകൾ നോവൽ ടെലിവിഷൻ പരിപാടികൾ ഒക്കെ വന്നിട്ടുണ്ടേലും ഇവിടെ ഒരു റിപ്പോർട്ടറിന്റെ കണ്ണിലൂടെ തന്റെ കുടുംബത്തിൽ നിന്നും  സ്ഥാപനത്തിൽ നിന്നും കൂടാതെ പോലീസിന്റെ ഭാഗത്തു നിന്നുള്ള പ്രതിസന്ധികളിലൂടെയാണ് തിരക്കഥ നീങ്ങുന്നത്, അതുകൊണ്ട് തന്നെ അതിൽ മുൻ സൃഷ്ടികൾ കണ്ടിട്ട് ഉള്ളവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.

നമ്മുടെ ഫിഞ്ചർ അണ്ണന്റെ zodiac പോലൊരു മൂഡാണ് പടത്തിന് മൊത്തത്തിൽ , അതുകൊണ്ട് ആ ടൈപ്പ് പടങ്ങൾ താല്പര്യം ഉള്ളവർക്കേ ഈ ചിത്രം ഇഷ്ടമാകാൻ ചാൻസ്, താല്പര്യം ഉള്ളവർ കണ്ടു നോക്ക്.

Review by
Vino

https://t.me/+reuEBbhE0iJiMTM9

Link
Movie available in our new 2021- 2022 movies channel
84 views16:27
Buka / Bagaimana
2023-04-11 19:27:33
Title : Boston strangler (2023)
Language : #English
Genre : #crime #drama #thriller
Subtitles :‌‌English
Imdb: 6.5
78 views16:27
Buka / Bagaimana
2023-04-11 19:27:33 Godzilla vs kong
2021/English

ഇംഗ്ലീഷ് പടങ്ങളിൽ എക്കാലവും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ളതും,6 തൊട്ടു 60 വയസ്സുകാരയും ഒരേപോലെ പിടിച്ചു നിറുത്തുന്ന ഒരു ഫിലിം ശാഖായാണ് ഭീകര ജീവികളുടെ ഹോളിവുഡ് കഥകൾ .. Jaws... Aliens.. Jurassic park.. Anaconda.. Tremors.. King Kong.. Godzilla . അങ്ങനെ അങ്ങനെ ഒരു ലോഡ് ഐറ്റംസ് നമ്മൾ കണ്ടു...അതെല്ലാം കാലാകാലമായി നമ്മളെ അതിശയിപ്പിച്ചിട്ടേ ഉള്ളു, അപ്പോൾ പിന്നെ അതിൽ Godzilla യും King kong ഉം തമ്മിൽ ഏറ്റ് മുട്ടുന്ന ഒന്ന് വന്നാലോ?.. പിന്നെ പറയേണ്ടല്ലോ പൂരം...

ഗോഡ്സില്ല നഗരത്തിലെ ഒരു സുപ്രധാന മേഖലയിൽ അപ്രതീക്ഷിതമായി ആക്രമിക്കുകയും,ഒരു പ്രത്യേക സാഹചര്യത്തിൽ കൊങ് സില്ലയുടെ കളത്തിലേക്ക് കടന്നു വരുന്നതോടെ പിന്നെ അങ്ങോട്ട്‌ തമ്മിൽ തല്ലിന്റെ കളം ഒരുക്കുവാണ് ഇരുവരും.

കൊറോണ ടൈമിൽ തിയേറ്ററിൽ കണ്ട പടമാണ്, അന്ന് ട്രൈലെർ കണ്ടവർക്ക് പലർക്കും കഥ ഏകദേശം മനസ്സിലായിട്ടുണ്ടാകും , അതിൽ കൂടുതലൊന്നും അണിയറക്കാർക്കും പറയാൻ ഇല്ല, എന്നാൽ കാണാൻ ഉണ്ട്, കണ്ടു തരിച്ചു നിൽക്കാനുള്ള എല്ലാ വകുപ്പും ചിത്രം സമ്മാനിക്കുന്നുണ്ട്. അജ്ജാതി ആക്ഷൻ ആണ് ചിത്രം പ്രേക്ഷകർക്കായി കരുതി വെച്ചിരിക്കുന്നത്.

ടെക്നിക്കലി ഏറ്റവും എടുത്തു പറയേണ്ടത് cg വർക്ക്‌ ആണ്, ഗംഭീരം എന്നതിൽ കുറഞ്ഞ വാക്കുകൾ ഇല്ല, ചില എരിയയിൽ ഉള്ള കളർ ഗ്രേഡിങ്, സൗണ്ട് മിക്സിങ്,dop,ആക്ഷൻ കൊറിയോഗ്രാഫ് അങ്ങനെ ഓരോ മേഖലയിലും മികവ് പുലർത്തുമ്പോൾ ആവേശം കൊള്ളിക്കുന്ന കിടു അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

ഇരു മോൺസ്റ്റർകൾക്കും തുല്യമായ സ്ക്രീൻ പ്രെസെൻസ് കൊടുത്ത ഈ ചിത്രം തിയേറ്ററിൽ മിസ്സ്‌ ആയവർ ഉണ്ടേൽ കാണുക... പിള്ളേരെയും കൂടെ ഇരുത്തി കാണു.. അവരും ഇൻജോയ് ചെയ്യും തീർച്ച...

100% സമയ നഷ്ടം ഇല്ലാത്ത പടം, കിട്ടാവുന്നതിൽ ഏറ്റവും വലിയ സ്ക്രീൻ + സൗണ്ട് ക്വാളിറ്റിയിൽ തന്നെ കാണാൻ ശ്രമിക്കുക.

Stunning visual threat..

Available in Netflix

മലയാളം സബ് ലഭ്യമാണ്.

Review by
Vino

https://t.me/+reuEBbhE0iJiMTM9

Link
Movie available in our new 2021- 2022 movies channel
78 views16:27
Buka / Bagaimana
2023-04-11 19:27:33
Title : Godzilla vs kong (2021)
Language : #English
Genre : #action #adventure
Subtitles :‌‌English
Imdb: 6.3
82 views16:27
Buka / Bagaimana